ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രികകാര്യങ്ങളില്‍ ഇടപെട്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ . ആചാര ലംഘനം ചോദ്യം ചെയ്ത തന്ത്രിയോട് കയര്‍ത്തു സംസാരിച്ച ചെയര്‍മാന്‍ കെബി മോഹന്‍ദാസിനെതിരെ ക്ഷേത്ര പാരമ്പര്യ പരിചാരക സമിതിയുടെ പ്രതിഷേധം. ഭഗവതിയുടെ കലശത്തിനിടയിലെ ആചാര്യവരണസമയത്ത് ചെയര്‍മാന്‍ വാതില്‍ മാടത്തില്‍ പ്രവേശിച്ചത് തന്ത്രി എതിര്‍ത്തതോടെയാണ് തന്ത്രിയെ ചെയര്‍മാന്‍ ശകാരിച്ചത്. ഇതാണ് ചെയര്‍മാനെ പ്രകോപിപ്പിച്ചത്.
താനിവിടെ നില്കരുതെന്ന് ഏത് തന്ത്രശാസ്ത്രത്തിലാണ് രേഖപെടുത്തിയത് എന്നതടക്കമുള്ള ചോദ്യങ്ങള്‍ ചോദിച്ച് തന്ത്രിയെ ചെയര്‍മാന്‍ ശകാരിച്ചു . തുടര്‍ന്ന് താന്ത്രിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഇത് അംഗീകരിക്കാനാവില്ലെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും ഗുരുവായൂര്‍ ക്ഷേത്രം പാരമ്പര്യ പരിചാരക സമിതി വ്യക്തമാക്കി.
തിങ്കളാഴ്ച്ച ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിയുടെ കലശത്തിന്റെ ആചാര്യവരണ സമയത്താണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസ് വാതില്‍ മഠത്തിന്റെ ഇടനാഴിയില്‍ പ്രവേശിച്ചത്. ആചാര പ്രകാരം കലശ ചടങ്ങുകള്‍ നടക്കുമ്പോള്‍ തന്ത്രിയും ശാന്തിമാരുമല്ലാതെ മറ്റാരും ഇവിടെ പാടില്ല. ഇത് ശ്രദ്ധയില്‍ പെട്ട തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ചെയര്മാനോട് മാറി നില്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു .
Post Your Comments