ന്യൂയോര്‍ക്ക്: ഗൂഗിള്‍ മാപ്പിന്റെ സഹായത്തിലൂടെ എളുപ്പ വഴി തേടിയ യാത്രക്കാര്‍ വഴിയാധാരമായി. ന്യായോര്‍ക്കിലെ ഡെന്‍വെര്‍ വിമാനത്താവളത്തിലേക്ക് യാത്രതിരിച്ചവര്‍ക്കാണ് ഗൂഗിള്‍ മാപ്പ് എട്ടിന്റെ പണി കൊടുത്തത്. പ്രധാനറോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി എളുപ്പവഴിയിലൂടെ പോയ നൂറോളം വാഹനങ്ങള്‍ ചെളി നിറഞ്ഞ റോഡില്‍ കുടുങ്ങുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഡെന്‍വെര്‍ വിമാനത്താവളത്തിലേക്ക് പോയ യാത്രക്കാരാണ് പ്രധാന റോഡിലെ ഗതാഗത കുരുക്കുമൂലം ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചത്. ഗതാഗതക്കുരുക്കായതിനാല്‍ എളുപ്പവഴിയിലൂടെ പോകാനായിരുന്നു ഗൂഗിള്‍ മാപ്പിന്റെ നിര്‍ദേശം. എന്നാല്‍ ഈ വഴിയാകട്ടെ ഇടുങ്ങിയതും ചെളിനിറഞ്ഞതുമായിരുന്നു. ഇതറിയാതെ എത്തിയ കാറുകള്‍ ഒന്നൊന്നായി ചെളിയില്‍ പൂണ്ടതോടെ ഈ വഴി പൂര്‍ണമായും ബ്ലോക്ക് ആവുകയായിരുന്നു.
ഇതോടെ പല യാത്രകാര്‍ക്കും കൃത്യസമയത്ത് എത്താനായില്ല. ഇതിനിടെ ഫോര്‍വീല്‍ ഡ്രൈവ് സംവിധാനമുള്ള ചില വാഹനങ്ങള്‍ അതിസാഹസികമായി ചെളിയില്‍നിന്ന് പുറത്തുകടന്നു. ഏകദേശം മൂന്നരമണിക്കൂറിന് ശേഷമാണ് ഇവിടുത്തെ ഗതാഗത തടസ്സം മാറ്റാന്‍ അധികൃതര്‍ക്കു കഴിഞ്ഞത്.
അതേസമയം, ഗൂഗിള്‍ മാപ്പ് നിര്‍ദേശിച്ചത് എളുപ്പവഴി തന്നെയായിരുന്നുവെന്നും കനത്തമഴയും മോശം കാലാവസ്ഥയും കാരണമാണ് യാത്രക്കാര്‍ക്ക് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നതെന്നുമാണ് ഗൂഗിള്‍ അധികൃതരുടെ വിശദീകരണം.
Post Your Comments