KeralaLatest News

നെടുങ്കണ്ടം കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് ഐജി രാജ്കുമാറിന്റെ വീട്ടിലെത്തി

ഇടുക്കി: കസ്റ്റഡിയിലിരിക്കവെ സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഐജി രാജ്കുമാറിന്റെ വീട്ടിലെത്തി. രാജ്കുമാറിന്റെ മരണത്തില്‍ തെളിവെടിപ്പിനു വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയത്. അതേസമയം കസ്റ്റഡി മരണം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുവെന്ന് ഐ.ജി വ്യക്തമാക്കി. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അന്വേഷണത്തിന് നേതൃത്വം നല്‍കും.

അതേസമയം രാജ്കുമാറിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സഹതടവുകാരന്‍ രംഗത്തെത്തി. . ജയിലേക്ക് രാജ്കുമാറിനെ സ്ട്രക്ചറിലാണ് കൊണ്ടുവന്നത്. പ്രതിയുമായി ആശുപത്രിലേക്ക് പോയ ആംബുലസില്‍ 13 പേര്‍ ഉണ്ടായിരുന്നു.9 പോലീസുകാരും മൂന്ന് രോഗികളും ഡ്രൈവറും ആംബുലസില്‍ ഉണ്ടായിരുന്നു. തീരെ അവശനായ രാജ്കുമാര്‍ ഇരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ പോലീസുകാര്‍ ദേഷ്യപ്പെട്ടു. പണം തട്ടിയ നീ ഇരുന്നാല്‍ മതിയെന്ന് പോലീസുകാര്‍ പറഞ്ഞു.

വൈകുന്നേരം 7:30 മുതല്‍ നെഞ്ചുവേദന ഉണ്ടെന്ന് രാജ്കുമാര്‍ പറഞ്ഞു. എന്നാല്‍ അടുത്ത ദിവസമാണ് ആശുപത്രിയില്‍ എത്തിച്ചത്.അവശനായ പ്രതിയെ ജയിലിനുള്ളില്‍ കൊണ്ടുവന്ന ശേഷം വെള്ളമോ ആഹാരമോ കൊടുത്തിരുന്നില്ല. രാജ്കുമാര്‍ 3 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിച്ചിരുന്നില്ല.ആശുപത്രിയില്‍ കൊണ്ടുപോയത് മരിച്ചതിന് ശേഷം. രാത്രിയില്‍ വേദനകൊണ്ട് അയാള്‍ കരയുന്ന ശബ്ദം കേട്ടിരുന്നു.ജയിലുദ്യോഗസ്ഥരും രാജ്കുമാറിനെ മര്‍ദ്ദിച്ചു. കേട്ടാലറയ്ക്കുന്ന രീതിയില്‍ ചീത്ത വിളിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button