India

എയര്‍ ഇന്ത്യയുടെ ഓഹരി വില്‌പന നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരി വില്‌പന നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍. ഇന്ധന വിലവര്‍ദ്ധന, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടം എന്നിവ പരിഗണിച്ചാണ് തീരുമാനമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. കടക്കെണിയിൽ കഴിയുന്ന പൊതുമേഖലാ കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‌പന നീക്കം സർക്കാർ മരവിപ്പിക്കുകയാണ്.

സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഓഹരി വില്‌പന വീണ്ടും പരിഗണിക്കുമെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ പക്കലാണ്. 76 ശതമാനം ഓഹരികള്‍ വിൽക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെങ്കിലും വാങ്ങാന്‍ ആരുമെത്തിയിരുന്നില്ല.

മാര്‍ച്ച്‌ 31ലെ കണക്കനുസരിച്ച്‌ 58,351.93 കോടി രൂപയുടെ കടബാദ്ധ്യതയാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. 2012 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച രക്ഷാപാക്കേജിന്റെ കരുത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. ഇതിനകം 30,000 കോടിയോളം രൂപ സര്‍ക്കാരില്‍ നിന്ന് ലഭിച്ചു. ഈ ബാദ്ധ്യത ഒഴിവാക്കുക കൂടിയാണ് ഓഹരി വില്‌പനയിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്. 2017-18ല്‍ 5,337 കോടി രൂപയുടെ നഷ്‌ടം എയര്‍ ഇന്ത്യ രേഖപ്പെടുത്തിയിരുന്നു. 2018-19ല്‍ നഷ്‌ടം 7,635 കോടി രൂപയായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button