കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, കോഴിക്കോട് മേഖല എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറെ സിബിഐ പിടികൂടി. കോട്ടക്കല്‍ സ്വദേശി പ്രേമകുമാരനെയാണ് എരഞ്ഞിപ്പാലത്തെ ഓഫീസില്‍ നിന്ന് സിബിഐ കൊച്ചി യൂണിറ്റില്‍ നിന്നെത്തിയ സംഘം അറസ്റ്റ് ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയുടെ വീട്ടിലും പരിശോധന നടന്നു.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓട്ടോമൊബൈല്‍ സ്ഥാപന ഉടമകളില്‍ നിന്നാണ് പ്രേമകുമാരന്‍ 50000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥാപനത്തിന്റെ പി.എഫ് വിഹിതം കുടിശ്ശികയായതിനാല്‍ നടപടിയെടുക്കാതിരിക്കാനായിരുന്നു പണം ആവശ്യപ്പെട്ടത്. കൂടുതല്‍ സ്ഥാപനങ്ങളില്‍ നിന്ന് ഇയാള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടോയെന്നും സിബിഐ അന്വേഷിക്കുന്നുണ്ട്. രാത്രി കോഴിക്കോട് നിന്ന് കൊച്ചിയിലെത്തിച്ച പ്രേമകുമാരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post Your Comments