KeralaLatest NewsIndia

ശബരിമല സംഭവങ്ങൾക്ക് ശേഷം കഷ്ടകാലം വിടാതെ പിന്തുടർന്ന് സിപിഎം ; തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു

കണ്ണൂരിലെ പാർട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തു വരാൻ ഈ ആത്മഹത്യ കാരണവുമായി

തിരുവനന്തപുരം: ആന്തൂര്‍ വിഷയവും ബിനോയ് കോടിയേരിയുടെ ലൈംഗിക പീഡന ആരോപണത്തിനും പിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിലുള്ള ആരോപണം കൂടി വന്നതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായി. എസ്ഐക്കെതിരെ പരാതി നല്‍കിയ യുവതിയുടെ ടെലിഫോണ്‍ സംഭാഷണത്തിലാണ് കടകംപളളി സുരേന്ദ്രന്റെ പേരിൽ പരാമർശമുള്ളത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് അറിയില്ല.

ലൈംഗിക പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മുംബൈ ദിന്‍ദോഷി കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ജാമ്യപേക്ഷ തള്ളിയാല്‍ ബിനോയിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കണ്ണൂരിൽ സിപിഎമ്മിന്‌ വലിയ തലവേദനയാണ് ഉണ്ടാക്കിയിട്ടുള്ളത്.

കണ്ണൂരിലെ പാർട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തു വരാൻ ഈ ആത്മഹത്യ കാരണവുമായി.സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളയ്ക്ക് സിപിഎം സംസ്ഥാന സമിതി ക്ലീന്‍ ചിറ്റ് നല്‍കിയതും നിയമസഭയില്‍ മുഖ്യമന്ത്രി ശ്യാമളയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതും വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നഗരസഭ അദ്ധ്യക്ഷ സ്ഥാനം ശ്യാമള രാജി വെക്കുകയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന്റെ ആഘാതം മാറും മുമ്പാണ് ഒന്നിന് പുറകെ ഒന്നായി സി.പി.എം തിരിച്ചടി നേരിടുന്നത്. സി.പി.എമ്മിന് ഏല്‍ക്കുന്ന ഓരോ പ്രഹരവും നവ മാധ്യമങ്ങളില്‍ ആഘോഷമാക്കുകയാണ് അയ്യപ്പ വിശ്വാസികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button