മുംബൈ: ഓഹരി വിപണി ഉണർന്ന് തന്നെ. ഇന്നത്തെ വ്യാപാരവും ആരംഭിച്ചത് നേട്ടത്തിൽ തന്നെ. സെന്‍സെക്സ് 121 പോയിന്റ് ഉയർന്നു 38713ലും നിഫ്റ്റി 34 പോയിന്റ് ഉയര്‍ന്ന് 11881ലുമായിരുന്നു വ്യാപാരം. ടാറ്റമോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എന്‍ടിപിസി, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഐഒസി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ഹിന്‍ഡാല്‍കോ, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Post Your Comments