രക്തകോശങ്ങളെ അല്ലെങ്കില്‍ ബോണ്‍ മാരോയെ ബാധിക്കുന്ന കാന്‍സര്‍ ആണ് ലുക്കീമിയ. ശരീരത്തിലെ ശ്വേതരക്തകോശങ്ങളുടെ ഉല്പാദനത്തില് ഉണ്ടാകുന്ന മാറ്റങ്ങളാണ് ലുക്കീമിയയ്ക്കു കാരണം. ലുക്കീമിയ ബാധിതരായ വ്യക്തികളില്‍ പലവിധ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.
ഇന്ത്യയില്‍ മാത്രം പത്തുലക്ഷത്തോളം പേരെ ഒരുവര്‍ഷം ലുക്കീമിയ ബാധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നേരത്തെ കണ്ടെത്തി ചികില്‍സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണിത്. ശരീരത്തിനും മനസിനും വരുന്ന ചില മാറ്റങ്ങള്‍ അവ കൃത്യമായി മനസിലാക്കുന്നതിലൂടെ തന്നെ പല രോഗങ്ങള്‍ക്കും തടയിടാന്‍ സാധിക്കും. നമ്മള് ലുക്കീമിയ ബാധിതരാണോ എന്നറിയാല്‍ ചില ലക്ഷണങ്ങള്‍ ഇവയാണ്
എട്ടു മണിക്കൂര്‍ നേരം നന്നായി ഉറങ്ങി ഉണര്‍ന്നിട്ടും മിക്കപ്പോഴും തളര്‍ച്ചയും ക്ഷീണവും തോന്നുകയോ ചെയ്യുക. യാതൊരു കാരണവുമില്ലാതെ ശരീരത്തില്‍ ചതവുകളോ നിറവ്യത്യാസമോ കണ്ടാല്‍ ശ്രദ്ധിക്കുക. പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുമ്പോഴാണ് സാധാരണ ഇത് സംഭവിക്കുക. പ്രത്യകിച്ചു കൈകളിലും കാലുകളിലും ഉണ്ടാകുന്ന മുറിവുകള്‍ സൂക്ഷിക്കുക.
മോണയില്‍ വല്ലാതെ വീക്കം ഉണ്ടാകുന്ന അവസ്ഥ, പനി, വിറയല്‍ – തുടര്‍ച്ചയായുള്ള പനി അണുബാധയുടെ ലക്ഷണമാണ്. പ്രതിരോധശേഷിയുടെ കുറവാണ് ഇത് കാണിക്കുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന തലവേദന എപ്പോഴും ടെന്‍ഷനുമായി ബന്ധപ്പെട്ടുള്ളതല്ല. ഇതിനു പലപ്പോഴും ലുക്കീമിയയുമായി ബന്ധമുണ്ടാകാം. അതിനാല്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തുക. ഇവയെല്ലാം ലുക്കീമിയയുടെ ലക്ഷണങ്ങളായ് കണക്കാക്കുന്നു.
Post Your Comments