Latest NewsKerala

പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു: സ്വകാര്യ ബാങ്കിനെതിരെ കുടുംബം

കൊച്ചി: എറണാകുളം ഏലൂരില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണ് മരിച്ചു. എറണാകുളം ഏലൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ വി.ജെ. ജോസ് ആണ് മരിച്ചത്. സ്വകാര്യബാങ്കില്‍നിന്നെടുത്ത വാഹനവായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് ചിലര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതിന്റെ മനോവിഷമത്തിലാണ് ജോസ് മരിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞദിവസം മുതല്‍ സി.സി. പിടിക്കാനായി ചിലര്‍ വീട്ടിലെത്തിയിരുന്നു. വായ്പ തിരിച്ചടക്കാമെന്ന് ജോസ് അറിയിച്ചിരുന്നെങ്കിലും ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഈ സംഘം വീണ്ടുമെത്തി. ഇതിനിടയില്‍ ജോസ് ഇവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button