
ഒസാക്ക: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നേരേന്ദ്ര മോദി ജപ്പാനിലെത്തി. ജപ്പാനിലെ ഒസാക്കയാണ് ഉച്ചകോടിയുടെ വേദി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളുമായി ഉച്ചകോടിക്കിടെ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.വരുന്ന മൂന്നു ദിവസങ്ങളില്‍ നിരവധി രാഷ്ട്ര തലവന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സ്ത്രീ ശാക്തീകരണം, നിര്‍മിത ബുദ്ധി, ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്നിവയായിരിക്കും ഇന്ത്യ മുന്നോട്ടുവെക്കുന്ന പ്രധാന വിഷയങ്ങളെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
Post Your Comments