കൊല്ലം : ചെറിയ കുട്ടികള്‍ക്ക് ഇതിലും നന്നായി വരയ്ക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടറുടെ കുറിപ്പടി കണ്ട ഫാര്‍മസിസ്റ്റുകള്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ ഞായറാഴ്ച അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ രോഗികള്‍ക്കാണ് ചെറിയ കുട്ടികള്‍ കുട്ടത്തിവരയ്ക്കുന്നതു പോലെയുള്ള കുറിപ്പടി കിട്ടയത്. ഇത് വായിച്ച് ഏത് മരുന്നാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും മരുന്ന് മാറിയാല്‍ രോഗികളുടെ മരണം പോലും സംഭവിക്കമെന്നാണ് ഫാര്‍മസിസ്റ്റുകളുടെ അഭിപ്രായം.
രോഗികള്‍ക്ക് വായിച്ച് മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ രോഗ വിവരങ്ങളും മരുന്നുകളുടെ നിര്‍ദേശങ്ങളും എഴുതണമെന്നാണ് ചട്ടം. അത് ലംഘിച്ച് അലക്ഷ്യമായി മരുന്ന് കുറിപ്പടി നല്‍കുന്നതിനെതിരെ കര്‍ശനമായ നടപടി വേണമെന്നാണ് രോഗികളുടെ അഭിപ്രായം. ആശുപത്രിയിലെത്തുന്ന രോഗികളോട് അലക്ഷ്യമായാണ് ഡോക്ടര്‍മാര്‍ വിവരങ്ങള്‍ തിരക്കുന്നതെന്നും മരുന്നുകള്‍ എഴുതുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല ഡോക്ടറുടെ പേര് കാഷ്വാലിറ്റി ഔട്ട് പേഷ്യന്റ് ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുമില്ല.
മരുന്നിനായി ഫാര്‍മസിയിലെത്തിയ രോഗിയുടെ കൈയിലുള്ള കുറിപ്പ് കണ്ട് ഫാര്‍മസിസ്റ്റുകള്‍ക്കും ഡോക്ടറുടെ എഴുത്ത് മനസിലായില്ല. പരസ്പരം ചര്‍ച്ച ചെയ്തും രോഗിയോട് രോഗ വിവരങ്ങള്‍ ചോദിച്ച് ഉറപ്പ് വരുത്തിയുമാണ് അവര്‍ മരുന്ന് നല്‍കിയത്. രോഗികളെ ഇരിപ്പിടത്തില്‍ ഇരുത്തി രോഗ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. ഇരിക്കാന്‍ ശ്രമിച്ച രോഗികളെ എഴുന്നേല്‍പ്പിച്ചശേഷം കസേര പിന്നിലേക്കിട്ട് ഇരുത്തുകയായിരുന്നുവെന്നാണ് ഉയരുന്ന മറ്റൊരാരോപണം.
Post Your Comments