ടോയ്ലെറ്റിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്..ടോയ്‌ലെറ്റിലേക്ക് ഫോണ്‍ കയ്യില്‍ കരുതുമമ്പോള്‍ അനേകായിരം വരുന്ന കീടാണുക്കളുടെ സാമ്രാജ്യത്തിലേക്കാണ് നിങ്ങള്‍ മുഖത്തോട് ചേര്‍ത്ത് പിടിക്കുന്ന, ആഹാരം കഴിക്കുമ്പോള്‍ പോലും കൂടെ കരുതുന്ന മൊബൈല്‍ ഫോണ്‍ നിങ്ങള്‍ കൊണ്ടു പോവുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ചുരുക്കം ചിലയാളുകളുടെ ശീലമല്ല. ലോകമെമമ്പാടുമുള്ള ആയിരക്കണക്കിനാളുകള്‍ ടോയ്‌ലെറ്റിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.
വിസര്‍ജനത്തിന് ശേഷം കൈകള്‍ കൊണ്ടാണ് നിങ്ങള്‍ അവിടം വൃത്തിയാക്കുന്നത്. ആ കൈകള്‍ കൊണ്ടു തന്നെയാണ് നിങ്ങള്‍ നിങ്ങളുടെ ഫോണും കൈകാര്യം ചെയ്യുന്നത്. അപ്പോള്‍ കൈകളില്‍ ഉണ്ടാവാനിടയുള്ള ബാക്ടീരിയകളുടെ വലിയൊരു ഭാഗം നിങ്ങളുടെ ഫോണിലെത്തിയിട്ടുണ്ടാവും. ടോയ്‌ലെറ്റില്‍ എവിടെയെങ്കിലും വെച്ചാല്‍ തന്നെ ഈ ചുവരിലും മറ്റും ഉണ്ടാവാനിടയുള്ള കീടാണുക്കള്‍ ഫോണ്‍ കയ്യടക്കിയിട്ടുണ്ടാവും. പിന്നീട് കൈകഴുകിയിട്ടും എന്ത് കാര്യം?
പൊതു ശൗചാലയങ്ങളിലാണ് ഈ ശീലത്തിന്റെ ദൂഷ്യവശം ഏറെയുണ്ടാവുക. ജോലിസ്ഥലത്തും, ഹോട്ടലുകളിലും, മറ്റും ഉണ്ടാവുന്ന പൊതു ശൗചാലയങ്ങളുടെ വൃത്തിയുടെ കാര്യം പറയേണ്ടല്ലോ.
മറ്റേതൊരു ഉപകരണത്തേക്കാളും നിങ്ങളുടെ ജീവിതത്തില്‍ അടുത്ത സ്ഥാനം നല്‍കുന്ന ഉപകരണമാണ് മൊബൈല്‍ ഫോണുകള്‍. അതുകൊണ്ടുതന്നെ ഫോണുകള്‍ വൃത്തിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ആരോഗ്യത്തിന് അത് ദോഷം ചെയ്യും.
Post Your Comments