തിരുവനന്തപുരം: മലയാളം സര്‍വകലാശാല ഏറ്റെടുക്കുന്നതില്‍ കോടികളുടെ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ ആരോപണത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. വെട്ടം പഞ്ചായത്തില്‍ ഭൂമി കണ്ടെത്തിയത് യുഡിഎഫ് കാലത്താണ്. ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചതും യുഡിഎഫ് സര്‍ക്കാര്‍ കാലത്താണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മലയാള സര്‍വകലാശാല ഭൂമി ഏറ്റെടുക്കലില്‍ പര്തിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും ജലീല്‍ പറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ കമ്മീഷന്‍ പറ്റുന്നരീതിയിലുള്ള ക്രമക്കേട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച ക്രമക്കേടില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം അടിയന്തരപ്രമേയമായി അനുവദിക്കാനാകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നുമുള്ള സ്പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭവിട്ടിറങ്ങിയത്.
Post Your Comments