മുംബൈയിൽ നിന്ന് അഹമ്മദാബാദ് വരെ സർവീസ് നടത്തുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ദ്രുതഗതിയിൽ പൂർത്തിയാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, പദ്ധതിയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഭൂമി ഏറ്റെടുക്കൽ 100 ശതമാനം പൂർത്തിയാക്കിയതായി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. സൂറത്ത് ജില്ലയിലെ കാതോർ ഗ്രാമത്തിൽ നിന്ന് സെപ്റ്റംബറിലാണ് പദ്ധതിക്കായുളള ഗുജറാത്തിലെ അവസാന ഭൂമി ഏറ്റെടുത്തതെന്ന് എൻഎച്ച്എസ്ആർസിഎൽ വ്യക്തമാക്കി. പദ്ധതിക്കായി ഗുജറാത്തിൽ മാത്രം 951.14 ഹെക്ടർ ഭൂമിയാണ് ഇതുവരെ ഏറ്റെടുത്തിരിക്കുന്നത്.
ഗുജറാത്തിന് പുറമേ, മഹാരാഷ്ട്ര, കേന്ദ്രഭരണ പ്രദേശമായ ദാദ്രാ ആന്റ് നഗർ ഹവേലി, ദാമൻ ദി യു എന്നിവിടങ്ങളിൽ നിന്നും പദ്ധതിക്കായി നിശ്ചയിച്ചിരുന്ന ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 2026-ഓടെ ദക്ഷിണ ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിൽ ബുള്ളറ്റ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2017 സെപ്റ്റംബർ 14-ന് അഹമ്മദാബാദിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും, അന്നത്തെ ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെയും സംയുക്തമായി ചേർന്നാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. ജപ്പാൻ സാങ്കേതികവിദ്യയായ ഷിൻകാൻസെൻ ഉപയോഗിച്ചാണ് മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ അതിവേഗ റെയിൽ പാത നിർമ്മിക്കുന്നത്.
Also Read: സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി: മന്ത്രി കെഎൻ ബാലഗോപാൽ
Post Your Comments