ജാര്‍ഖണ്ഡ് ആള്‍കൂട്ടകൊലപാതകം; മര്‍ദിച്ച് കൊലപ്പെടുത്തും മുമ്പ് തബ്രീസ് അന്‍സാരിയോട് മറ്റൊരു ക്രൂരത കൂടി, മൊഴി പുറത്ത്

ന്യൂഡല്‍ഹി : ജാര്‍ഖണ്ഡില്‍ ബൈക്ക് മോഷണം ആരോപിച്ചു യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊല്ലുന്നതിനു തൊട്ട്മുമ്പ് തൊട്ടുമുമ്പ് വിഷം കലര്‍ന്ന വെള്ളം നല്‍കിയെന്ന് അമ്മാവന്റെ മൊഴി. തബ്രീസിനെ മര്‍ദ്ദിച്ചതിന് ശേഷം ദാതൂറ എന്ന വിഷചെടിയുടെ ഇല ചേര്‍ത്ത വെള്ളം കുടിക്കാനായി നല്‍കിയെന്നാണ് അമ്മാവന്റെ മൊഴി.

മരണത്തില്‍ പൊലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തബ്രീസിന്റെ അമ്മാവന്‍ മുഹമ്മദ് മസ്‌റൂര്‍ പറഞ്ഞു. മുഖ്യ സൂത്രധാരനടക്കം 11 പേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ വീഴ്ച്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ മുഹമ്മദ് കമാല്‍ ഖാന്‍ തബ്രീസ് അന്‍സാരിയുടെ ഗ്രാമം സന്ദര്‍ശിച്ചു.

ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അന്‍സാരിയെയും 2 സുഹൃത്തുക്കളെയും ധട്കിദി ഗ്രാമത്തില്‍ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടെങ്കിലും അന്‍സാരിയെ ഗ്രാമീണര്‍ കെട്ടിയിട്ടു രാത്രി മുഴുവന്‍ മര്‍ദിച്ചു. പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

വൈകിട്ടോടെ യുവാവിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. പൊലീസ് സ്റ്റേഷനിലും മര്‍ദനം തുടര്‍ന്നതായും ലാത്തിയുടെ പാടുകള്‍ ദേഹത്തുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. നില അതീവ ഗുരുതരമായ ശേഷമാണ് പൊലീസ് സദര്‍ ആശുപത്രിയിലെത്തിച്ചതെന്നും പരാതിയുണ്ട്. ആശുപത്രിയില്‍ വെച്ചാണ് അന്‍സാരി മരിച്ചത്.

 

Share
Leave a Comment