Latest NewsJobs & VacanciesEducation & Career

ലീഗൽ കം പ്രൊബേഷൻ ഓഫീസർ തസ്തികയില്‍ കരാർ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ ലീഗൽ കം പ്രൊബേഷൻ ഓഫീസർ (LPO) തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് തൃശ്ശൂർ ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എൽ.എൽ.ബി ബിരുദം ഉളളവരും ജൂൺ 26ന് 36 വയസ് കവിയാത്തവരും ആയിരിക്കണം. അപേക്ഷകൾ ജൂലൈ പത്ത് വൈകിട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ- 680003 ൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് wcd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0487 – 2364445, 7012196610

shortlink

Related Articles

Post Your Comments

Related Articles


Back to top button