കൊല്ലം: കേരളത്തിന്റെ തീരക്കടലില്‍ നിന്ന് അപ്രത്യക്ഷമായത് സുലഭമായി ലഭിച്ചിരുന്ന പതിനഞ്ചിനം മത്സ്യങ്ങള്‍. സമുദ്രഗവേഷണ സ്ഥാപനങ്ങളും ഫിഷറീസ് സര്‍വകലാശാലയുമടക്കം നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കടലില്‍ അവശേഷിച്ചിക്കുന്ന മത്സ്യത്തിന്റെ ലഭ്യതയും കുറഞ്ഞു. ട്രോളിങ് നിരോധന സമയത്ത് ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട മത്സ്യങ്ങളും ഇപ്പോൾ കാണാനില്ല.
കാലാവസ്ഥാ വ്യതിയാനവും ജലത്തിന്റെ താപവ്യത്യാസവും മത്സ്യസമ്പത്ത് നശിക്കാൻ കരണമായെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അശാസ്ത്രീയമായ മത്സ്യബന്ധനവും മറ്റൊരു കാരണമാണ്. ഇതുമൂലം മുട്ടയിടാറായ മീനുകളുടെ എണ്ണവും കുറഞ്ഞു. കടല്‍മത്സ്യങ്ങള്‍ക്കു പുറമെ കായല്‍ മത്സ്യങ്ങള്‍ക്കും കുറവു വന്നിട്ടുള്ളതായി ഫിഷറീസ് വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതേസമയം കേരളത്തില്‍ ഇപ്പോള്‍ കിട്ടുന്ന മത്തി ഗുജറാത്ത്, കര്‍ണാടക, ഗോവ, ഒമാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും എത്തുന്നവയാണ്. കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്തു മാസങ്ങള്‍ സൂക്ഷിച്ചശേഷമാണ് ഇവ വിപണിയില്‍ എത്തിക്കുന്നത്.
Post Your Comments