KeralaLatest News

അന്തര്‍സംസ്ഥാന ബസ് ഉടമകളുടെ മുന്നില്‍ മുട്ടുമടക്കാതെ സംസ്ഥാന സര്‍ക്കാര്‍ : കേരളത്തിനു പുറത്തേയ്ക്ക് 50 ലധികം സര്‍വീസ്

ബംഗളൂരു: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. അതേസമയം, അന്തര്‍സംസ്ഥാന ബസ് ഉടമകളുടെ മുന്നില്‍ മുട്ടുമടക്കാതെ സംസ്ഥാന സര്‍ക്കാര്‍. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തിരക്ക് വര്‍ധിച്ചതോടെ കേരളത്തിനു പുറത്തേയ്ക്ക് 50 ലധികം സര്‍വീസ് ഏര്‍പ്പെടുത്തി.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാതാക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. സാധാരണ ദിവസങ്ങളില്‍ ബംഗളൂരുവിലേക്കും തിരിച്ചുമായി ശരാശരി ആയിരം യാത്രക്കാര്‍ വരെയാണ് കെഎസ്ആര്‍ടിസില്‍ കയറാറുള്ളതെങ്കില്‍ നാല് ദിവസമായി അത് 2500 കടന്നു. തിരക്ക് നേരിടാന്‍ ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും സ്പെഷ്യല്‍ സര്‍വീസുകള്‍ തുടങ്ങി.

കണ്ണൂര്‍, കോഴിക്കോട്, കോട്ടയം വഴിയുള്ള സ്പെഷ്യല്‍ സര്‍വീസുകളും ഫലം കാണുന്നുണ്ട്. 21 അധിക സര്‍വീസുകള്‍ കര്‍ണാടക ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഉളള പെര്‍മിറ്റ് കൊണ്ട് സേലം വഴി കേരളത്തിന്റെ സ്പെഷ്യല്‍ വണ്ടികളും ഉണ്ടാകും. അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടര്‍ന്നാല്‍ കൂടുതല്‍ ബസുകളിറക്കാനാണ് കെഎസ്ആര്‍ടിസികളുടെ ആലോചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button