മാഞ്ചസ്റ്റര്‍ : വെസ്റ്റ് ഇൻഡീസിനെതിരെ 125 റൺസിന്റെ വമ്പൻ ജയവുമായി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയ 268 റൺസ് മറികടക്കാൻ വെസ്റ്റ് ഇൻഡീസിന് സാധിച്ചില്ല. ശക്തമായ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ 143 റൺസിന് പുറത്തായി.
WICKET!
Cottrell whacks Chahal for a four and a six, but the spinner traps him LBW on the penultimate ball of his over. #WIvIND | #TeamIndia | #CWC19 pic.twitter.com/6TuQ1JpMOm
— ICC Cricket World Cup (@cricketworldcup) June 27, 2019
സുനിൽ ആംബറിസ്, നിക്കോളാസ് പൂരാൻ, ഷിംറോൺ, കേമാർ റോച്ച്, ഷെൽഡൺ എന്നിവരാണ് വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് നിരയിൽ രണ്ടക്കം കണ്ടത്. ബാക്കിയുള്ളവർ അതിവേഗം പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമ്മി നാലും,ബുംറ രണ്ടും, ഹർദിക് പാണ്ഡ്യ കുൽദീപ് യാദവ് എന്നിവർ ഒരു വിക്കറ്റ് വീതവും എറിഞ്ഞിട്ടു.
?? v ?? – Won by 6 wickets
?? v ?? – Won by 36 runs
?? v ?? – Won by 89 runs
?? v ?? – Won by 11 runs?? v ? – WON BY 125 RUNS ? #TeamIndia are unbeaten in #CWC19 so far. #WIvIND pic.twitter.com/2AteSeZsqE
— ICC Cricket World Cup (@cricketworldcup) June 27, 2019
നായകൻ വിരാട് കോഹ്‌ലി, എം എസ് ധോണി എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലെത്താൻ ഇന്ത്യയെ സഹായിച്ചത്. കെ എൽ രാഹുൽ, രോഹിത് ശർമ്മ, വിജയ് ശങ്കർ,കേദാർ ജാദവ്,ഹർദിക് പാണ്ഡ്യ,മുഹമ്മദ് ഷമ്മി എന്നിവരാണ് പുറത്തായ താരങ്ങൾ. കുൽദീപ് യാദവ് ധോണിക്കൊപ്പം പുറത്താകാതെ നിന്നു. വെസ്റ്റ് ഇൻഡീസിനായി കെമാർ റോച്ച് മൂന്നു വിക്കറ്റുകൾ നേടിയപ്പോൾ, ഷെൽഡൺ,ജേസൺ എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.
With that win over West Indies, India have climbed to No. 2️⃣ on the #CWC19 standings.
Give us your semifinalists:
1. _________
2. _________
3. _________
4. _________#WIvIND pic.twitter.com/a34QdvA4Hw— ICC Cricket World Cup (@cricketworldcup) June 27, 2019
ഈ ജയത്തോടെ സെമി സാധ്യത ഇന്ത്യ കൂടുതൽ ശക്തമാക്കി. അതോടൊപ്പം തന്നെ ഒരു മത്സരങ്ങളിലും തോൽവി അറിയാത്ത ഏക ടീമായി ഇന്ത്യ പോയിന്റ് പട്ടികയിൽ ന്യൂസിലൻഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ഒരു ജയവും അഞ്ചു തോൽവിയുമായി എട്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസിന് സെമി സാധ്യതകള്‍ നഷ്ടമായി.
Post Your Comments