KeralaLatest NewsIndia

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ

മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേയ്ക്കു മാറ്റി. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയുമെന്ന് കോടതി അറിയിച്ചു. ബിനോയിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി പറഞ്ഞു.

പരാതിക്കാരിക്ക് സ്വകാര്യ അഭിഭാഷകനെ വയ്ക്കാമെന്നും, ഇദ്ദേഹത്തിന് പ്രോസിക്യൂഷനെ സഹായിക്കാമെന്നും കോടതി പറഞ്ഞു. യുവതി സ്വകാര്യ അഭിഭാഷകനെ വയ്ക്കുന്നത് പ്രതിഭാഗം എതിര്‍ത്തിരുന്നു. അതേസമയം വാദങ്ങള്‍ കോടതിക്കു മുമ്പാകെ എഴുതി നല്‍കണമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button