കേരളവര്‍മ കോളേജിലെ എസ്എഫ്‌ഐ സ്ഥാപിച്ച ഹിന്ദു വിരുദ്ധ ബോര്‍ഡിനെ ചോദ്യം ചെയ്തു ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിഡിജെഎസ് മഹിളാ സേന സംസ്ഥാന ട്രഷറര്‍ മോനിഷയ്ക്ക് എതിരേകേസ്. സ്ത്രീകളുടെ പേരില്‍ നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ഹൈന്ദവ വിശ്വാസങ്ങളെ ചവിട്ടി മെതിക്കുകയും ഏകപക്ഷീയമായി ഒരു വിഭാഗത്തെ മാത്രം അവഹേളിക്കുകയും വിശ്വാസത്തെയും ആചാരത്തെയും അവഹേളിക്കുകയും ചെയ്യുന്ന ആഭാസത്തരങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ എതിര്‍ ശബ്ദങ്ങളെ കള്ളക്കേസില്‍ കുടുക്കി അടിച്ചമര്‍ത്താമെന്ന ധാരണ തെറ്റാണെന്നു മതവിശ്വാസത്തെ അവഹേളിച്ച വിദ്യാര്‍ഥി പ്രസ്ഥാനം സമൂഹത്തോട് മാപ്പ് പറയണമെന്ന് മോനിഷ ആവശ്യപ്പെട്ടു. വ്യക്തിസ്വാതന്ത്ര്യവും പ്രതികരണം സ്വാതന്ത്ര്യവും ബിന്ദു അമ്മിണി എന്നിവരെ പോലുള്ളവര്‍ക്ക് മാത്രമല്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മോനിഷ വ്യക്തമാക്കി.
Post Your Comments