Latest NewsKeralaNattuvartha

നഗര സഭയിൽ കോൺഗ്രസ്സ് -സി.പി.എം അവിശുദ്ധ കൂട്ടുകെട്ട് – ബി.ജെ.പി നേതാവ്

ആലപ്പുഴ :  നഗരസഭയിൽ കോൺഗ്രസ്സ് -സി.പി.എം അവിശുദ്ധ കൂട്ടുകെട്ടാണ് ഭരണം നിയന്ത്രിക്കുന്നതെന്നും തോമസ് ചാണ്ടിയുടെ അനധികൃത നിർമ്മാണങ്ങൾക്ക് നഗര സഭ തന്നെ ചുമത്തിയ നികുതി വീണ്ടും ഇളവ് ചെയ്തു കൊടുക്കുന്നത് അതിനു തെളിവാണെന്നും ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ. അമൃത നഗരം പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും റോഡ് കയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്നതിനെതിരെയും ബി.ജെ.പി. ആലപ്പുഴ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയുടെ സമഗ്ര വികസനത്തിന് കേന്ദ്രം നൽകിയ അമൃത നഗരം പദ്ധതിയും ഈ ഇടതു-വലതു മുന്നണി കൂട്ടുകെട്ട് അട്ടിമറിക്കുകയാണ്. ഒറ്റപെട്ടു കിടക്കുന്ന നെഹ്‌റു ട്രോഫി വാർഡിൽ പാലം നിർമ്മാണത്തിനുള്ള പ്രഖ്യാപനമല്ലാതെ മറ്റൊരു പുരോഗതിയും ഉണ്ടായിട്ടില്ല.

BJP ALAPPUZHA 2

അശാസ്ത്രീയവും, അഴിമതി നിറഞ്ഞതുമായ നിർമ്മാണ പ്രവർത്തനങ്ങളാണ് നഗരത്തിൽ നടക്കുന്നതിൽ ഏറെയും. തെരുവുകയ്യേറ്റക്കാർക്ക് റോഡ് കയ്യേറാൻ ഒത്താശ ചെയ്തുകൊണ്ട് സാധാരണ ജനങ്ങളെ ദുരിതത്തിൽ ആഴ്ത്തുകയാണ് ഇവർ. കൈക്കൂലിയുടെയും കെടുകാര്യസ്ഥതയുടെയും കേദാരമായി ആലപ്പുഴ നഗരസഭ മാറി എന്നതിന് തെളിവാണ് വഴിവിട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 22 ലക്ഷം രൂപ മുൻ നഗര സഭാ സെക്രട്ടറി കൈപറ്റി എന്ന് കൊടുത്തയാൾ തന്നെ പറഞ്ഞിട്ടും ഇതിനെതിരെ നടപടി എടുക്കാൻ സർക്കാറോ നഗരസഭയോ തയ്യാറാകാത്തത് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, ജില്ലാ സെൽ കോഡിനേറ്ററും സംസ്ഥാന സമിതി അംഗവുമായ ആർ. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ആർ. ഹരി, സലീല കുമാരി, റാണി രാമകൃഷ്ണൻ, മണ്ഡലം ഭാരവാഹികളായ ലിജു, ജി. മോഹനൻ, ആർ.കണ്ണൻ, സാബു. വി.സി., എൻ.ഡി.കൈലാസ്,ജ്യോതി രാജീവ്, വാസുദേവക്കുറുപ്പ്, പി.കണ്ണൻ, യു.കെ.സോമൻ, കെ.പ്രദീപ് ,പി.കെ.ഉണ്ണികൃഷ്ണൻ, വിശ്വവിജയപാൽ,വരുൺ,സുമിത്ത്, അശ്വതി എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button