വാഷിങ്ടണ്‍: പ്ലാസ്റ്റിക് കവറിനുള്ളിലാക്കി നവജാത ശിശുവിനെ ഉപേക്ഷിച്ചു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട പെൺകുട്ടിയെ വീണ്ടെടുക്കുന്ന വീഡിയോ പോലീസ് പുറത്തു വിട്ടു.
ജൂൺ 6 നാണ് കുട്ടിയെ കണ്ടെത്തിയത്.മരക്കൂട്ടത്തിനിടയില്‍ നിന്ന് കുട്ടിയുടെ കരച്ചില് ഒരാള്‍ കേട്ടിരുന്നു. ഇയാള്‍ ഫോണ്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. കുഞ്ഞിനെ കണ്ടെത്തുമ്പോൾ പൊക്കിള്‍ കൊടി മുറിച്ചു മാറ്റിയിട്ടുണ്ടായിരുന്നില്ല. കുട്ടിയുടെ പൊക്കിൾ കൊടി ഉടൻ തന്നെ മുറിച്ചു മാറ്റി തുണിയിൽ പൊതിഞ്ഞു. പ്ലാസ്റ്റിക് കവർ കീറിയാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്.കുഞ്ഞ് ഇപ്പോള്‍ അധികൃതരുടെ കയ്യില്‍ സുരക്ഷിതയാണ്.
ബേബി ഇന്ത്യ എന്നാണ് കുഞ്ഞിന് താത്ക്കാലികമായി പോലീസുകാർ ഇട്ടിരിക്കുന്ന പേര്.
കുട്ടിയെ കണ്ടെത്തി പ്രഥമ ശുശ്രൂഷ നല്കി സുരക്ഷയൊരുക്കുന്ന വീഡിയോ പുറത്ത് വിട്ടത് അമ്മയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പോലീസുമായി പങ്കുവെക്കാന്‍ വേണ്ടിയാണെന്ന് പോലീസ് പറഞ്ഞു.
https://www.youtube.com/watch?time_continue=57&v=cYZYY-Hr27s
Post Your Comments