അമേത്തി: ഉത്തര്‍പ്രദേശിലെ അമേത്തി ജില്ലയില്‍ ബിജെപി പ്രവര്‍ത്തകനായ ഗ്രാമത്തലവന് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. . കേന്ദ്ര മന്ത്രിയും പ്രാദേശിക എംപിയുമായ സ്മൃതി ഇറാനിയുടെ സഹായിയും മുന്‍ഗ്രാമത്തലവനുമായ സുരേന്ദ്ര സിങ്ങിനെ വെടിവച്ച് കൊലപ്പെടുത്തി ഒരു മാസമാകുമ്പോഴാണ് അമേത്തിയില്‍ വീണ്ടും സമാനസംഭവം.
ചിബ്ര ഗ്രാമത്തലവന്‍ അശോക് കുമാര്‍ സിംഗ് (45) ആണ് ആക്രമിക്കപ്പെട്ടത്. പീപ്പര്‍പൂരിലെ ഒരു ഇഷ്ടിക ചൂളയില്‍ നിന്ന് രാത്രി ഡ്രൈവ് ചെയ്ത് വരുന്നതിനിടെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. വീട്ടിലേക്കുള്ള യാത്രാമധ്യേ, റോഡിന് നടുവില്‍ ട്രാക്ടര്‍ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ട സിംഗ് സഞ്ചരിച്ചിരുന്ന എസ്യുവി നിര്‍ത്തിയപ്പോഴായിരുന്നു ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ നാലുതവണ വെടിയുതിര്‍ത്തതില്‍ രണ്ട് ബുൂള്ളറ്റ് അശോക് കുമാര്‍ സിംഗിനേല്‍ക്കുകയായിരുന്നു.
മുറിവുകളുണ്ടായിട്ടും അശോക് സിംഗിന് ഉടന്‍തന്നെ പോലീസിനെ വിളിക്കാന്‍ കഴിഞ്ഞു. ആദ്യം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം ലഖ്നൗവിലെ കെജിഎംയുവിലേക്ക് മാറ്റി. തന്റെ ഗ്രാമത്തിലെ രണ്ട് പേരെ പ്രതിയാക്കി അശോക് സിംഗ് മൊഴി നല്‍കിയിട്ടുണ്ടെന്ന് അമേത്തി എസ്പി പറഞ്ഞു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments