
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 21 കാരനെ അര്‍ദ്ധനഗ്നനാക്കി തലമൊട്ടയടിച്ച് നടത്തിച്ചു. യുവാവിനെ മര്‍ദ്ദിച്ചതിന് ശേഷം മുഖത്ത് മഷി വാരിത്തേച്ചായിരുന്നു പരേഡ്. പ്രയാഗ്രാജ് ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം. പിന്നീട് ഗ്രാമവാസികള്‍ തന്നെ ഇയാളെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാള്‍ വെളുപ്പിനെ അയല്‍വാസിയുടെ വീട്ടില്‍ കടന്നുചെന്നായിരുന്നു അതിക്രമം കാട്ടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിയുടെ കരച്ചില് കേട്ടുണര്‍ന്ന കുടുംബാംഗങ്ങള്‍ ഇയാളെ പിടികൂടുകയായിരുന്നു. അതേസമയം പരാതി നല്കാന് കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിച്ചു. പൊലീസ് പോസ്കോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസടുത്തിട്ടുണ്ട്. ആക്രണത്തിന് ഇരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിന് ശേഷം പറഞ്ഞയച്ചു.
Post Your Comments