തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍പുറത്ത്. നീണ്ട നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ഇവര്‍ ജയില്‍ ചാടിയതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ജയില്‍ ചാട്ടത്തെ കുറിച്ച് മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു. ജയില്‍ ചാടുന്നതിന് മുമ്പ് ശില്‍പ്പയെന്ന തടവുകാരി ഒരാളെ ഫോണ്‍ ചെയ്തു. അതേസമയം തടവുകാരുടെ ജയില്‍ ചാട്ടത്തെ കുറിച്ച് ജയില്‍ ഡിഐജി സന്തോഷ് അന്വേഷിക്കും.
ഇന്നലെ വൈകുന്നേരം 4.30-ഓടെയാണ് അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളായ ശില്‍പ മോള്‍, സന്ധ്യ എന്നിവര്‍ രക്ഷപ്പെട്ടത്. കൃഷിത്തോട്ടത്തിലെ മുരിങ്ങയിലൂടെ കയറി ജയിലിനു പുറകിലായി മാലിന്യം ഇടുന്ന സ്ഥലം വഴി ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരുവരും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ്. അന്തേവാസികളെ തിരികെ സെല്ലിലേക്കു പ്രവേശിപ്പിക്കുന്നതിനിടയിലാണു രണ്ടു പേര്‍ രക്ഷപ്പെട്ട വിവരം ജീവനക്കാര്‍ അറിഞ്ഞത്. സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാര്‍ ജയിലില്‍ നിന്നും രക്ഷപ്പെടുന്നത്.
Post Your Comments