KeralaLatest NewsIndia

വയനാട്ടില്‍ ഇനി ലക്ഷ്യം വികസനം; ചര്‍ച്ചയ്ക്കായ് നേതാക്കളെ ക്ഷണിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ വികസനം ചര്‍ച്ച ചെയ്യാന്‍ സ്ഥലം എംപിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി യോഗം വിളിച്ചു. ജൂണ്‍ 28-ന് ഡല്‍ഹിയില്‍ വച്ചാണ് യോഗം. യോഗത്തില്‍ പങ്കെടുക്കാനായി മണ്ഡലത്തിലെ യുഡിഎഫ് നേതാക്കള്‍ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജയിച്ചത്.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിലും രാഹുല്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ തോല്‍വി നേരിട്ടതോടെയാണ് രാഹുല്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. എന്നാല്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം രാഹുല്‍ സ്ഥാനത്ത് തുടരണമെന്നാണ് ആഗ്രഹം.

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, മാനന്തവാടി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടുന്ന ഏറനാട്,നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം. നേരത്തെ രണ്ട് തവണ എംഐ ഷാനവാസ് പ്രതിനിധാനം ചെയ്ത മണ്ഡലത്തില്‍ നിന്നും കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് ജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button