തിരുവനന്തപുരം : സംസ്ഥാനത്തെ ട്രെയിനുകള്‍ പൂര്‍ണമായും ബയോടോയ്ലെറ്റ് സംവിധാനത്തിലേയ്ക്ക് മാറുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനിലെ ട്രെയിനുകളില്‍ ഞായറാഴ്ച മുതല്‍ ബയോടോയ്ലെറ്റ് സംവിധാനം ലഭ്യമാകും. ട്രെയിനുകളിലെ 2573 കോച്ചിലും ബയോടോയ്‌ലെറ്റുകള്‍ സജ്ജമാകും.
തിരുവനന്തപുരം ഡിവിഷനില്‍ 18 കോച്ചിലും പാലക്കാട് ഡിവിഷനില്‍ ഒമ്പത് കോച്ചിലുമാണ് ഇനി ബയോടോയ്‌ലെറ്റ് ഘടിപ്പിക്കാനുള്ളത്. കോച്ചുകളിലെ പഴയ ടോയ്‌ലെറ്റ് സംവിധാനം ഇളക്കിമാറ്റി ബയോടോയ്‌ലെറ്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗം പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
എല്ലാ ട്രെയിനിലും ബയോടോയ്‌ലെറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രിയോടും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോടും ആവശ്യപ്പെട്ട പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയത്. സംസ്ഥാനത്തുകൂടെ കടന്നുപോകുന്ന ദീര്‍ഘദൂര ട്രെയിനുകളില്‍ ബയോടോയ്‌ലെറ്റ് ഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം അതത് ഡിവിഷനുകള്‍ക്കാണ്.
അത്തരം ട്രെയിനുകളിലും വൈകാതെ ബയോടോയ്‌ലെറ്റ് സംവിധാനമെത്തും. ഇതോടെ സംസ്ഥാനത്തെ റെയില്‍വേ ട്രാക്കുകള്‍ പൂര്‍ണമായി മാലിന്യവിമുക്തമാകും.
Post Your Comments