ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽ ഉറച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് പാർലമെന്ററി യോഗത്തിലും രാഹുൽ തന്റെ നിലപാട് ആവർത്തിച്ചു. തെരഞ്ഞെടുപ്പിൽ അമേഠിയിൽ തോൽവി നേരിട്ടതോടെയാണ് രാഹുൽ സ്ഥാനമൊഴിയാൻ തീരുമാനിച്ചത്. എന്നാൽ മറ്റ് കോൺഗ്രസ് നേതാക്കൾക്കെല്ലാം രാഹുൽ സ്ഥാനത്ത് തുടരണമെന്നാണ് ആഗ്രഹം.
അതേസമയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ, മൂന്ന് ഡിഡിസി അധ്യക്ഷന്മാർ തുടങ്ങി 23 അംഗ സംഘത്തെ
രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചിരിന്നു. വയനാടിന്റെ വികസനവുമായി ബന്ധപ്പെട്ട് അഭിപ്രായം തേടാനും അടിയന്തര പ്രധാന്യം വേണ്ട വിഷയങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനും വേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
Post Your Comments