
കോട്ടയം: കെഎസ്ആര്‍ടിസി ബസ് ടിപ്പര്‍ ലോറിയുടെ പുറകിലിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. കൂത്താട്ടുക്കുളം എംസി റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പത്ത് യാത്രകാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതേസമയം ആരുടേയും നില ഗുരുതരമല്ല.
പാലയില്‍ നിന്നും മൂവാറ്റുപുഴയിലേയ്ക്കു പോയ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ പ്രാഥമിക ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments