Latest NewsKerala

ആന്തൂര്‍ പ്രവാസി വ്യവയായിയുടെ ആത്മഹത്യ; പ്രത്യേക സംഘം ഇന്ന് ശ്യാമളയുടെ മൊഴിയെടുക്കും

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് നഗരസഭ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കും. സസ്‌പെന്‍ഷനിലായ സെക്രട്ടറിയടക്കമുള്ളവരില്‍ നിന്നാണ് മൊഴിയെടുക്കുക.
ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന് ശേഷമാകും ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമളയുടെ മൊഴി രേഖപ്പെടുത്തുക. പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.

ഇന്നലെ കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയ അന്വേഷണ സംഘം ഫയലുകളടക്കം പരിശോധിച്ചിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകാനാണ് സാധ്യത. എന്നാല്‍ സാജന്‍ ആത്മഹത്യ കേസില്‍ ശ്യാമളയ്ക്കതിരെ പ്രാഥമിക തെളിവുകളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ .

എന്നാല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി വൈകിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അനുമതി വൈകിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടല്‍ നടന്നതായി രേഖകള്‍ ലഭിച്ചിട്ടുണ്ട്. എഞ്ചിനീയര്‍ പറഞ്ഞിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നാണ് തെളിവ്.

അതേസമയം സാജന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു. വ്യവസായിയുടെ ആത്മഹത്യയില്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെയും സിപിഎമ്മിനെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ സ്വീകരിച്ചത് എന്നാരോപിച്ചായിരുന്നു രാജി.

followup

shortlink

Related Articles

Post Your Comments

Related Articles


Back to top button