KeralaLatest News

ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി

അന്വേഷണത്തില്‍ 17 പരാതികള്‍ കല്ലട ബസിനെതിരെ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തതായി സമിതി കണ്ടെത്തി

തൃശ്ശൂര്‍: തിരുവനന്തപുരത്തു നിന്നും ബെംഗുളൂരുവിലേയ്ക്ക് പോകുന്നതിനിടെ കൊച്ചിയില്‍ വച്ച് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന കല്ലട ബസ്സിന്റെ പെര്‍മിറ്റ് തൃശ്ശൂര്‍ ആര്‍.ടി.എ സമിതി റദാക്കി. ഒരു വര്‍ഷത്തേയ്ക്കാണ് പെര്‍മിറ്റ് റദ്ദാക്കിയിരിക്കുന്നത്.

കല്ലട ബസിനെതിരെ ഗുരുതരമായ നിരവധി പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. അന്വേഷണത്തില്‍ 17 പരാതികള്‍ കല്ലട ബസിനെതിരെ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തതായി സമിതി കണ്ടെത്തി. എന്നാല്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുമാസം കഴിഞ്ഞിട്ടും പെര്‍മിറ്റ് റദ്ദാക്കല്‍ നടപടികള്‍ വൈകിപ്പിച്ചത് വിമര്‍ശനത്തിനിരയാക്കി.

കഴിഞ്ഞ ഏപ്രില്‍ 21-നാണ് ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട ബസിലെ യാത്രക്കാരായ യുവാക്കളെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. തിരുവനന്തപുരത്തു നിന്നും യാത്ര തിരിച്ച ബസ് ഹരിപ്പാട് വച്ച് കേടുവരുകയായിരുന്നു. ഏറെ വൈകിയും ബദല്‍ സംവിധാനം ഒരുക്കാത്തതില്‍ യുവാക്കള്‍ പ്രതികരിച്ചപ. പിന്നീട് ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി പ്രശ്നങ്ങള്‍ പരിഹരിച്ച് മറ്റൊരു ബസില്‍ യാത്ര പുന:രാരംഭിപ്പിച്ചു. എന്നാല്‍ സ് വൈറ്റിലയില്‍ എത്തിയപ്പോള്‍ ബസ് ഏജന്‍സിയുടെ ജീവനക്കാര്‍ യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ മറ്റൊരു യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ കല്ലടക്കെതിരെ നിരവധി പരാതികള്‍ വീണ്ടും ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button