ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ഈ മേഖലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിയ്ക്കുമെന്ന് സൂചന. ജൂലായ് അഞ്ചിന് അവതരിപ്പിക്കുന്ന മോദി സര്‍ക്കാരിന്റെ ബജറ്റില്‍ ഹൗസിങ് മേഖലയ്ക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചനയുള്ളത്..
ഭവന വായ്പയുടെ പലിശ വന്‍തോതില്‍ കുറയ്ക്കുക, വീടിന്റെ പണി നടക്കുന്ന സമയത്ത് പലിശയില്‍ ഇളവ് നല്‍കുക, രണ്ടാമതൊരു വീടിനുകൂടി ആനുകൂല്യം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് പരിഗണിക്കുന്നത്.
നിര്‍മാണ മേഖലയില്‍ ഇതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അത് സമ്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്നുമാണ് കരുതുന്നത്.
Post Your Comments