Latest NewsKerala

പ്രവാസിയുടെ ആത്മഹത്യ: നഗരസഭ ജീവനക്കാരുടെ മൊഴി എടുക്കല്‍ ആരംഭിച്ചു

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണ സംഘം മൊഴിയെടുക്കല്‍ ആരംഭിച്ചു. സസ്‌പെന്‍ഷനിലുള്ള നഗരസഭ എഞ്ചിനീയര്‍ കലേഷിന്റെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. ആരോപണ വിധേയരായ സെക്രട്ടറിയുടേയും ഓവര്‍സിയര്‍മാരുടേയും മൊഴി നാളെ എടുക്കും.

അതേസമയം സാജന്റെ ആത്മഹത്യയില്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്ക്കതിരെ പ്രാഥമിക തെളിവുകളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാല്‍ ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി വൈകിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അനുമതി വൈകിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടല്‍ നടന്നതായി രേഖകള്‍ ലഭിച്ചിട്ടുണ്ട്. എഞ്ചിനീയര്‍ പറഞ്ഞിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നാണ് തെളിവ്.

shortlink

Post Your Comments


Back to top button