Latest NewsKerala

സ്‌കൂൾ വിദ്യാർത്ഥികളെയും ബസുകാരെയും ഞെട്ടിച്ച് ജില്ലാ കളക്ടര്‍ ബസ്റ്റോപ്പില്‍

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥികളെയും ബസുകാരെയും ഞെട്ടിച്ച് ജില്ലാ കളക്ടര്‍ ബസ്റ്റോപ്പില്‍. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിനെയാണ് ബസ്റ്റോപ്പില്‍ കണ്ടത്. സ്കൂള്‍ വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള പ്രശ്‍നങ്ങള്‍ കണ്ടു മനസ്സിലാക്കാനായി ബസ്റ്റോപ്പിൽ മിന്നൽ പരിശോധന നടത്തിയതായിരുന്നു അദ്ദേഹം. ഇതിനെക്കുറിച്ചുള്ള കുറിപ്പ് ചിത്രത്തോടൊപ്പം അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളോട് ആശയവിനിമയം നടത്തുകയും അവരോടൊപ്പം ബസ്സ് സ്റ്റോപ്പില്‍ നിന്ന് ബസ് ജീവനക്കാരുടെ കുട്ടികളോടും യാത്രക്കാരോടുമുള്ള പെരുമാറ്റം മനസിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ചുമതല ഏറ്റ ദിവസം മുതല്‍ പല കോണില്‍ നിന്നും കേള്‍ക്കുന്നതാണ് വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണന. ഇതിനു നമുക്ക് ഒരു ശാശ്വത പരിഹാരം കാണണം , അതിന്റെ ഭാഗമായി ഇന്ന് ഇടപ്പള്ളി ചങ്ങമ്ബുഴ പാര്‍ക്കിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളോട് ആശയവിനിമയം നടത്തുകയും അവരോടൊപ്പം ബസ്സ് സ്റ്റോപ്പില്‍ നിന്ന് ബസ് ജീവനക്കാരുടെ കുട്ടികളോടും യാത്രക്കാരോടുമുള്ള പെരുമാറ്റം മനസിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ബസ്സുകള്‍ പരിശോധിക്കുകയും ജീവനക്കാരോട് കുട്ടികളോട് മാന്യമായി പെരുമാറണം എന്നും , ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തണം എന്നും , കണ്‍സെഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കര്‍ശ്ശന നിര്‍ദേശം നല്‍കുകയും ചെയ്തു.
ബസ്സ്മുതലാളിമാരോടും , തൊഴിലാളികളോടും എനിക്ക് ഒരു കാര്യമേ ഓര്മിപ്പിക്കാനൊള്ളു ‘ ബസ്സുകേറാന്‍ നില്‍ക്കുന്ന കുട്ടികളെ കാണുമ്പോള്‍ ദയവായി ഒരുനിമിഷം നിങ്ങളുടെ വീട്ടില്‍ ഉള്ള കുട്ടിയുടെ മുഖം ഓര്‍ക്കുക ‘ . നിയമലംഘനം നടത്തുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ മോട്ടോര്‍ വാഹനവകുപ്പിനും, പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button