Latest NewsKerala

കാട്ടാന കിണറ്റില്‍ വീണു; രക്ഷപെടുത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

ശ്രീകണ്ഠാപുരം: കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപെടുത്താനുള്ള വനം വകുപ്പിന്റെ ശ്രമം തടഞ്ഞ് പ്രതിഷേധവുമായി നാട്ടുകാര്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരം ചന്ദനക്കാംപാറയിലാണ് സംഭവം. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. ഇത് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതാണ് നാട്ടുകാരുടെ എതിര്‍പ്പിന് കാരണമായത്.

ശ്രീകണ്ഠാപുരം ചന്ദനക്കാമ്പാറയിലെ ഷിമോഗാ കോളനിയില്‍ ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന കിണറ്റില്‍ വീണത്. ആനയെ കരയ്ക്ക് കയറ്റാന്‍ ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് ജീവനക്കാരും എത്തി. ഇവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. ഇതോടെ വനംവകുപ്പ് അധികൃതരും ഫയര്‍ഫോഴ്‌സും എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. ഒരാഴ്ചയായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ജനപ്രതിനിധികളും ഡിഎഫ്ഒയും എത്തി കാട്ടാന ശല്യം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button