Latest NewsIndia

തമിഴ്‌നാട്ടില്‍ ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് ജൂലൈ 18ന്

ഡല്‍ഹി: തമിഴ്നാട്ടിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ ഒന്നിന് പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിലവിലെ എംപിമാരുടെ കാലാവധി അടുത്തമാസം അവസാനിക്കാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്.

വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെ വോട്ടെണ്ണല്‍ നടത്തും. ജൂലൈ 24 നാണ് ആറ് രാജ്യസഭാ അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത്. രാജ്യസഭാംഗമായിരുന്ന ഡിഎംകെ നേതാവ് കനിമൊഴി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് ലോക്‌സഭാംഗമായിട്ടുണ്ട്. കനിമൊഴിയെ കൂടാതെ സി.പി.ഐയിലെ ഡി രാജ, ആര്‍ ലക്ഷ്മണന്‍, എഐഡെിഎംകെയിലെ ആര്‍ അര്‍ജുനന്‍, വി മൈത്രേയന്‍, ടി രതിനവേല്‍ എന്നിവരാണ് കാലാവധി അവസാനിച്ച് പാര്‍ലമെന്റെ് വിടുന്ന മറ്റ് അംഗങ്ങള്‍.

അതേസമയം മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ.മന്‍മോഹന്‍ സിംഗ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് തൈരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. ഡിഎംകെയുടെ ഒരു സീറ്റ് മന്‍മോഹന്‍ സിംഗിന് നല്‍കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോടെ ഡിഎംകെ അനുകൂലമായി പ്രതികരിച്ച സാഹചര്യത്തിലാണിത്. മന്‍മഹന്‍ സിംഗിനെ രാജ്യസഭയിലെത്തിക്കാനുള്ള അംഗബലം നിലവില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button