റിയാദ് : തങ്ങളുടെ രാജ്യത്തിനു നേരെ തൊടുത്ത വിടുന്ന ഡ്രോണുകള്‍ നല്‍കുന്നത് ഇറാന്‍ . തെളിവുകള്‍ ലഭിച്ചുവെന്ന് സൗദി. റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡ്രോണ്‍ തകര്‍ത്തിടുന്ന ദൃശ്യങ്ങള്‍ സഖ്യസേന പ്രദര്‍ശിപ്പിച്ചു. ഇറാനില്‍ നിന്നും കള്ളക്കടത്തിലൂടെയെത്തുന്ന ഡ്രോണാണ് ഹൂതികള്‍ ഉപയോഗിക്കുന്നതെന്നും സഖ്യസേന ആരോപിച്ചു.
കഴിഞ്ഞയാഴ്ചയെത്തിയ ഡ്രോണ്‍ തകര്‍ത്തിടുന്നതാണ് ഈ ദൃശ്യം. അത്യാധുനിക ഡ്രോണുകള്‍ ഹൂതികള്‍ക്കെത്താന്‍ ഒരു വഴിയുമില്ല. ഉള്ളത് കള്ളക്കടത്ത് വഴിയാണ്. ഇറാനില്‍ നിന്നെത്തിച്ചവയാണ് ഇവയെന്ന് പരിശോധനയില്‍ വ്യക്തമായതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
ഇതിനിടെ സഖ്യസേന നേരത്തെ നടത്തിയ ആക്രമണങ്ങളില്‍ ലക്ഷ്യം തെറ്റിയുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കി. ആറ് സംഭവങ്ങളിലായി 26 ലക്ഷം റിയാലാണ് വിതരണം ചെയ്തത്
Post Your Comments