തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സിപിഎം ആകെ അടിപതറി ഇരിക്കുകയാണെന്നു പറയാം. ഇതെ കുറിച്ച് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം പുറത്തു വന്നിരുന്നു. പരാതി സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ബിനോയ് നിഷേധിച്ചു. യുവതി ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്നാണ് പറഞ്ഞത്. സത്യം എന്താണെന്ന് കോടതി തീരുമാനിക്കട്ടെയെന്നാണ് അദ്ദേഹം പറയുന്നത്.
അതേ സമയം സഹോദരന് പിന്‍തുണയറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ബിനീഷ് കോടിയേരി. ‘സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും’ എന്നാണ് ഫേസ്ബുക്കില്‍ ബിനീഷ് കുറിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയൊക്കെ തെളിവുകളുണ്ടായിട്ടും ബിനോയിയെ പിന്തുണച്ചു കൊണ്ട് പോസ്റ്റിട്ടതില്‍ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ‘കൊച്ചച്ചാ എന്നും വിളിച്ച് ഓടി വരുന്ന ആ കുഞ്ഞുണ്ടല്ലോ.. ഒരു ഷൂ തന്നെ അതിന് വാങ്ങി കൊടുക്കണം സഖാ…ലൈറ്റൊക്കെ മിന്നുന്ന ടൈപ്പ്’. ഇത്തരത്തില്‍ സംഭവത്തില്‍ ബിനോയിയെ ഒരു തരത്തിലും നിരപരാധിയായി കാണാന്‍ ആളുകള്‍ തയ്യാറല്ല എന്നതരത്തിലാണ് കമന്റുകള്‍.
https://www.facebook.com/bineeshkodiyerihere/posts/1493849604089116
ബിനോയ് പ്രായപൂര്‍ത്തിയായവനും പ്രത്യേക കുടുംബവുമായി താമസിക്കുന്നവനുമാണ്. ഇത് സംബന്ധിച്ച് ഉയര്‍ന്നു വന്ന പ്രശ്നങ്ങളില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതനായ വ്യക്തിയുടെ വ്യക്തിപരമായ ഉത്തരവാദിത്തം മാത്രമാണ്. ബിനോയ്ക്കെതിരായി മുംബൈ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പരിശോധിച്ച് അതിന്റെ നിജസ്ഥിതി നിയമപരമായി കണ്ടെത്തേണ്ടതാണെന്നും ആരോപണ വിധേയനായ വ്യക്തിയെ സഹായിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ ഉള്ള ഒരു നടപടിയോ താനോ പാര്‍ട്ടിയോ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയുമില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. എന്തു തന്നെയായാലും ബിനോയിയെ പിന്തുണച്ച് പോസ്റ്റിട്ടതിന് ബിനീഷ് കോടിയേരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്.
Post Your Comments