USALatest NewsKeralaIndia

നിറതോക്കുമായി അമേരിക്കന്‍ പൗരന്‍ നെടുമ്പാശ്ശേരിയില്‍ പിടിയിൽ

കൊച്ചി: വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരന്‍ പിടിയില്‍. പെരെസ് ടാസെ പോള്‍ എന്നയാളെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ അമേരിക്കയിലെ ടെക്‌സാസ് സ്വദേശിയാണ്.

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് വെടിയുണ്ട നിറച്ച പിസ്റ്റള്‍ കണ്ടെത്തിയത്. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ ഒരു സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കാനായാണ് ഇയാള്‍ വന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button