
രജനികാന്തിന്റെ പുതിയ ചിത്രമായ ദര്‍ബാറില്‍ ട്രാന്‍സ്ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. എആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ദര്‍ബാല്‍.
1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പോലീസ് വേഷത്തില്‍ എത്തിയത്. എസ്പി മുത്തുകുമരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാണ്ഡ്യന്‍ ഐപിഎസ് എന്നായിരുന്നു രജനിയുടെ കഥാപാത്രത്തിന്റെ പേര്. രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. നയന്‍താരയാണ് നായിക. എസ്ജെ സൂര്യ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.
Post Your Comments