Latest NewsKeralaIndia

വിവാഹിതയായ യുവതിയുമായി സമൂഹമാധ്യമങ്ങളിലൂടെ സല്ലാപം, ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് പ്രണയിനി, എസ്ഐ കുരുക്കിൽ

ഉദ്യോഗസ്ഥൻ ഒഴിവാക്കാൻ ശ്രമിച്ചതോടെ യുവതി പലവട്ടം നേരിൽ കാണാൻ ശ്രമിച്ചു. എസ്ഐ പോകുന്നിടത്തെല്ലാം ഇവർ പിന്നാലെ പോകുമായിരുന്നത്രെ.

തിരുവനന്തപുരം∙വിവാഹിതയായ യുവതിയുമായി സമൂഹമാധ്യമങ്ങളിലൂടെ സല്ലപിച്ച എസ്ഐ കുരുക്കിൽ. സന്ദേശത്തിനു മറുപടി ൽകാത്തതിൽ മനംനൊന്ത് യുവതി ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത ആത്മഹത്യ ഭീഷണി സന്ദേശമാണ് ഉദ്യോഗസ്ഥനു കുരുക്കായത്. ഈ കുറിപ്പ് ആലപ്പുഴയിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ എറണാകുളത്തെ പൊലീസ് ഗ്രൂപ്പിലേക്കു ഷെയർ ചെയ്തോടെയാണ് സംഭവം വിവാദമായത്.നഗരാതിർത്തിയിലെ ഒരു സ്റ്റേഷനിൽ ചാർജ് എടുത്ത എസ്ഐയാണു പുലിവാലു പിടിച്ചത്.

നഗരമധ്യത്തിലെ മറ്റൊരു സ്റ്റേഷനിൽ ജോലി ചെയ്യവെ ശ്രീകാര്യത്തു പേയിങ് ഗസ്റ്റായി താമസിക്കുന്ന കേരള യൂണിവേഴ്സിറ്റി ജീവനക്കാരിയുമായി ഫെയ്സ് ബുക്കിലൂടെ ഇയാൾ സൗഹൃദത്തിലായി.ഏറെ നാൾ നീണ്ട ഈ അടുപ്പം അടുത്തിടെയാണു വഷളായത്. ഉദ്യോഗസ്ഥൻ ഒഴിവാക്കാൻ ശ്രമിച്ചതോടെ യുവതി പലവട്ടം നേരിൽ കാണാൻ ശ്രമിച്ചു. എസ്ഐ പോകുന്നിടത്തെല്ലാം ഇവർ പിന്നാലെ പോകുമായിരുന്നത്രെ. കാണണമെന്ന യുവതിയുടെ ആവശ്യം ഇദ്ദേഹം നിരസിക്കുകയും മറുപടി നൽകാതിരിക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു ആത്മഹത്യാഭീഷണി.

സംഭവം ശ്രദ്ധയിൽപ്പെട്ട അസി.കമ്മിഷണർ യുവതിയെ കൗൺസിലിങിനു വിധേയമാക്കാൻ വനിതാപൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.ഇന്നലെ യുവതിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി വിഷയം ധരിപ്പിച്ചു. എസ്ഐക്ക് എതിരെ പരാതിയില്ലെന്നും അബദ്ധം പറ്റിയതാണെന്നും യുവതി പറഞ്ഞുവെന്നാണു പൊലീസിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button