ഡൽഹി: കോൺഗ്രസ് ഒരിക്കലും ഭരണഘടനയെ ബഹുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത്, ക്യാബിനറ്റ് ക്ലിയർ ചെയ്ത ഓർഡിനൻസ് രാഹുൽ ഗാന്ധി കീറിയെറിഞ്ഞ സംഭവം ഉദാഹരണമായി അദ്ദേഹം ഓർമിപ്പിച്ചു.
‘കോൺഗ്രസ് ഒരിക്കലും ഭരണഘടനയെ ബഹുമാനിച്ചിട്ടില്ല. 2013ൽ, മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ക്യാബിനറ്റ് ക്ലിയർ ചെയ്ത ഓർഡിനൻസ് രാഹുൽ ഗാന്ധി കീറിയെറിഞ്ഞ സംഭവം ഇതിന്റെ ഉദാഹരണമാണ്’, കേന്ദ്രമന്ത്രി പറഞ്ഞു.
1975-ൽ, ജനാധിപത്യത്തിന്റെ മൗലികാവകാശങ്ങൾ പോലും നിഷേധിച്ചു കൊണ്ട് നടപ്പിലാക്കിയ അടിയന്തരാവസ്ഥ കോൺഗ്രസിന്റെ കിരാത മുഖത്തിന് ഉദാഹരണമാണ്. അങ്ങനത്തെ കോൺഗ്രസ് പാർട്ടിയാണോ നരേന്ദ്രമോദിയുടെ കീഴിൽ രാജ്യം ഒരു പോലീസ് സ്റ്റേറ്റായി മാറിയെന്ന് പരാതിപ്പെടുന്നതെന്നും ധർമ്മേന്ദ്ര പ്രധാൻ ചോദിച്ചു.
Post Your Comments