ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രവും ചരിത്ര നേതാക്കളെയും കോണ്‍ഗ്രസ് പാര്‍ട്ടി മറന്നെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചക്ക് ലോക്സഭയില്‍ മറുപടി പറയുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് അവസരമുണ്ടായിരുന്നു. പക്ഷേ അവര്‍ അതിനെ ഹിന്ദു സിവില്‍ കോഡ് എന്ന് മുദ്രകുത്തി. ഇന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമാണ്. രാജ്യത്തിന്‍റെ ആത്മാവ് ഞെരിച്ചു കളഞ്ഞ രാത്രിയാണ്. അടിയന്തരാവസ്ഥയുടെ കളങ്കം ഒരിക്കലും മായ്ച്ചുകളയാനാകില്ലെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
ചിലര്‍ ഒരുപാട് വളര്‍ന്നതിനാല്‍ ഭൂമിയില്‍ കാലുകുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ചവിട്ടി നില്‍ക്കുന്ന മണ്ണുമായുള്ള ബന്ധം കോണ്‍ഗ്രസിന് നഷ്ടമായി. എന്നാൽ ഭൂമിയില്‍ കാലുകുത്തി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ബി.ജെ.പിയുടെ ആഗ്രഹം. കരുത്തുറ്റ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്നും ശക്തമായ ഇന്ത്യക്ക് വേണ്ടി പോരാടുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Post Your Comments