Latest NewsKeralaIndia

പ്രളയ ദുരിതത്തെ മറികടക്കാൻ മൂന്ന് വർഷം വേണമെന്ന് പിണറായി

സാലറിചലഞ്ച് വഴി തുക സമാഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ തടയിടാന്‍ പ്രതിപക്ഷം ആകാവുന്നതെല്ലാം ചെയ്തു.

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയ ദുരിതത്തെ മറികടന്ന് നവകേരള നിർമ്മാണം നടത്തണമെങ്കിൽ മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നവകേരള നിര്‍മാണം പരാജയമെന്നു പറയുന്നവര്‍ പ്രത്യേക മനസ്ഥിതി ഉള്ളവരാണെന്നും അവര്‍ ദിവാസ്വപ്നം കാണുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു പ്രളയ പുനര്‍നിര്‍മാണത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല . സാലറിചലഞ്ച് വഴി തുക സമാഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ തടയിടാന്‍ പ്രതിപക്ഷം ആകാവുന്നതെല്ലാം ചെയ്തു.

എന്നാല്‍, പ്രതിപക്ഷത്തിന്റെ വിലക്കു മറികടന്നു ജീവനക്കാര്‍ 1,112 കോടി തന്നു. വിദേശത്തുപോയി പണം ശേഖരിക്കാൻ തുനിഞ്ഞപ്പോൾ മന്ത്രിമാരുടെ യാത്ര കേന്ദ്രം തടഞ്ഞതായും പിണറായി പറഞ്ഞു ..പ്രളയശേഷമുള്ള പുനര്‍നിര്‍മാണപ്രവര്‍ത്തനം ദീര്‍ഘകാല പ്രക്രിയയാണ്. മൂന്നു ഘട്ടങ്ങളായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തുകയുടെ വിന്യാസവും അതിന്റെ അടിസ്ഥാനത്തിലായിരിക്കും .

വി ഡി സതീശൻ എം എൽ എ യുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി .പ്രളയം കഴിഞ്ഞ് 10 മാസം കഴിഞ്ഞിട്ടും പ്രളയബാധിതര്‍ക്ക് ആശ്വാസം എത്തിക്കുന്നതിൽ സംസ്ഥാന സര്‍ക്കാർ പരാജയപ്പെട്ടെന്ന് വി ഡി സതീശൻ ആരോപിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button