ഗാസിയാബാദ്: മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ യശോദ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് മുലായം സിംഗിനെ പ്രവേശിപ്പിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വന്ന വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ ദിവസവും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ലോഹ്യ ആശുപത്രിയിലാണ് അന്ന് മുലായം സിംഗിനെ പ്രവേശിപ്പിച്ചത്.
Post Your Comments