UAELatest NewsGulf

ദുബായിയില്‍ കോടികള്‍ക്ക് അര്‍ഹനായി ഒരാള്‍, പക്ഷേ…

ദുബായ്: ദുബായിൽ കെനിയൻ പൗരന് ദുബായ് ഡ്യൂട്ടി ഫീ റാഫിളിള്‍ സമ്മാനത്തുകയായി ഒരു മില്യൺ ഡോളർ (ഏകദേശം 6.93 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചു. ദുബായിൽവെച്ച് വലിയ പ്രതീക്ഷകളില്ലാതെയാണ് കെനിയൻ പൗരനായ പോൾ വാചിര ഓൺലൈനിൽ റാഫിള്‍ ടിക്കറ്റ് വാങ്ങിയത്.

ദുബായിൽ ആദ്യമായിട്ടാണ് ഓൺലൈനിലൂടെ ഒരു കെനിയൻ പൗരന്‍ റാഫിള്‍ വിജയിയാകുന്നത്. പോൾ വാചിര എടുത്ത 302 ാം സീരിസിലെ ടിക്കറ്റ് നമ്പർ 2162 നാണ് സമ്മാനം ലഭിച്ചത്.

അതേസമയം, തന്റെ സൗഭാഗ്യത്തെക്കുറിച്ച് വാചിര ഇതുവരെ അറിഞ്ഞിട്ടില്ല. ഡ്യൂട്ടി ഫ്രീ റാഫില്‍ അധികൃതര്‍ക്ക് ഇതുവരെ അദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പിന് ശേഷം നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് പ്രോമോഷനില്‍ മൂന്ന് പേര്‍ കൂടി വിജയികളായി.

ദുബായ് പ്രവാസിയായ രാംലാല്‍ സര്‍ഗാറ ബെന്റ്ലി കാര്‍ സ്വന്തമാക്കി. മറ്റൊരു ദുബായ് പ്രവാസിയായ വര്യ റഹിമി റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി. ദുബായില്‍ തമസിക്കുന്ന സന്ദുന്‍ സമീറ ഇന്ത്യന്‍ സ്കൌട്ട് ബോബര്‍ ബൈക്കും വിജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button