KeralaLatest News

മലപ്പുറത്തെ രണ്ടാക്കണം: നിയമസഭയില്‍ കെ.എന്‍.എ. ഖാദര്‍

മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ജില്ലാ വിഭജനത്തില്‍ സബ്മിഷന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചു

തിരുവനന്തപുരം: മലപ്പുറം ജില്ലയെ വിഭജിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ കെ.എന്‍.എ. ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍. മലപ്പുറത്തെ വിഭജിപ്പ് പുതിയ ജില്ല വേണമെന്നാണ് ആവശ്യം. സമാന ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മുസ്ലീംലീഗും യു.ഡി.എഫും അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് അവസാന നിമിഷം പിന്മാറുകയായിരുന്നു.

മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ജില്ലാ വിഭജനത്തില്‍ സബ്മിഷന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചു. ഇതോടെയാണ് ഖാദര്‍ പിന്മാറിയത്. നേരത്തെ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ കെ.എന്‍.എ. ഖാദറിന്റെ പേര് വിളിച്ചപ്പോള്‍ അദ്ദേഹം സീറ്റിലില്ലായിരുന്നു. എന്നാല്‍ ഇത്തവണ യു.ഡി.എഫ്. വിഷയത്തില്‍ തീരുമാനമെടുത്തതോടെയാണ് കെ.എന്‍.എ ഖാദര്‍ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കിയത് ശൂന്യവേളയുടെ അവസാനം ഇത് സഭ പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button