
വാഷിങ്ടൻ: തനിക്കെതിരെ വന്ന ലൈംഗികാരോപണത്തില്‍ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നൽകിയ മറുപടി വിവാദമാകുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ‘എൽ’ മാസികയുടെ ലേഖിക ജീൻ കരോൾ തനിക്കു താൽപര്യം തോന്നുന്ന ടൈപ്പല്ലെന്നും അതു കൊണ്ടു തന്നെ ഈ പീഡനം ഒരിക്കലും നടക്കില്ലെന്നും ട്രംപ് പറയുകയുണ്ടായി. ജീന്‍ കരോൾ പച്ചക്കള്ളം പറയുകയാണെന്നും ട്രംപ് പ്രതികരിച്ചു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
20 വർഷം മുന്‍പ് ഒരു തുണിക്കടയിൽ വെച്ച് ട്രംപ് തന്നെ കയറിപ്പിടിച്ചു എന്നായിരുന്നു ജീൻ കരോളിന്റെ ആരോപണം. ‘വൈ ഡു വി നീഡ് മെന്‍ ഫോർ’ എന്ന പുസ്തകത്തിലാണ് കരോളിന്റെ ആരോപണം. അതേസമയം, താൻ അയാളുടെ ടൈപ്പല്ലെന്ന പരാമർശം തന്നെ സന്തോഷിപ്പിക്കുന്നതാണെന്ന് ജീൻ പ്രതികരിച്ചു. ഇത്തരത്തിൽ ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തുന്ന 16ാമത്തെ സ്ത്രീയാണ് ജീൻ കരോൾ.
Post Your Comments