Latest NewsIndia

കള്ളപ്പണത്തെക്കുറിച്ച് വിശ്വസനീയമായ കണക്ക് നല്‍കാനാകില്ലെന്ന് പാര്‍ലമെന്ററി സമിതി

ന്യൂദല്‍ഹി: രാജ്യത്തെയും വിദേശത്തെയും കള്ളപ്പണത്തെക്കുറിച്ച് വിശ്വസനീയമായ ഒരു കണക്ക് നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന് പാര്‍ലമെന്ററി പാനല്‍. കോണ്‍ഗ്രസ് നേതാവ് എം. വീരപ്പ മൊയ്ലിയുടെ നേതൃത്വത്തിലുള്ള മുന്‍ ലോക്‌സഭാ സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തും പുറത്തും കള്ളപ്പണം കണ്ടെത്തുന്നതിന് കൂടുതല്‍ ആര്‍ജവത്തോടെയുള്ള ശ്രമം നടക്കണമെന്നും ലോക്‌സഭയില്‍ വച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ സമിതി ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

പാര്‍ലമെന്ററി സമിതിയുടെ ആവശ്യപ്രകാരം കള്ളപ്പണവിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി (എന്‍ഐപിപി), നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍സിഇആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് (എന്‍ഐഎഫ്എം) എന്നിവരാണ് പഠനം നടത്തിയത്.

റിയല്‍ എസ്റ്റേറ്റ്, ഖനനം, ഫാര്‍മസ്യൂട്ടിക്കല്‍സ്, പാന്‍ മസാല, ഗുട്ട്ക, പുകയില വ്യവസായം, ചരക്ക് വിപണികള്‍, ചലച്ചിത്ര വ്യവസായം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് കണക്കാക്കാനാകാത്ത വിധം ഉയര്‍ന്ന വരുമാമുള്ളതെന്ന് പഠനം നടത്തിയ മൂന്ന് സ്ഥാപനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇതുകൂടാതെ സെക്യൂരിറ്റീസ് മാര്‍ക്കറ്റ്, നിര്‍മാണമേഖല എന്നിവയും കണക്കാക്കാത്ത വരുമാനത്തിന്റെ ഉയര്‍ന്ന സ്രോതസുകളാണെന്നും ഇവര്‍ പറയുന്നു. കണക്കാക്കപ്പെടാത്ത വരുമാനവും സമ്പത്തും സംബന്ധിച്ച് മൂന്ന് സ്ഥാപനങ്ങളും പ്രത്യേക കണക്കുകളാണ് തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button